കൊല്ലത്ത് കഞ്ചാവ് വില്പന, രണ്ടുപേർ പിടിയിൽ

കൊല്ലം : കോഴിഫാമിന്റെ മറവിൽ കഞ്ചാവ് വ്യാപാരം. വ്യാപാരം നടത്തിയ രണ്ടുപേർ പിടിയിൽ. 3 കിലോ കഞ്ചാവുമായി കൊല്ലം കുണ്ടറ മുളവന തെക്കേടത്തുവിളയിൽ രതീഷ് മുളവന പള്ളിമുക്ക് കോയിക്കൽശേരി വീട്ടിൽ മണികണ്ഠൻ എന്നിവരാണ് എക്സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായത്.ഈ സീസണിൽ മാത്രം 35 കിലോയോളം വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

മുളവന എയർപോർട്ട് എന്ന ആളൊഴിഞ്ഞ സ്ഥലം കേന്ദ്രീകരിച്ചുള്ള കോഴി ഫാമിന്റെ മറവിലാണു പ്രതികൾ വലിയ തോതിൽ കഞ്ചാവ് എത്തിച്ചു വിൽപനയും വിതരണവും നടത്തിയിരുന്നത്. തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് പുതുവർഷാഘോഷത്തിനായി വിതരണം ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

Top