നെടുമ്പാശ്ശേരിയില്‍ 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരിക്ക് സമീപം 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുറയാര്‍ സ്വദേശി നിതിന്‍, പുതുവാശേരി സ്വദേശി സത്താര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 19ആം തിയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വൃദ്ധയെ ബൈക്കിലെത്തിയ നിതിനും സത്താറും ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ബലാത്സംഗത്തിന് പുറമേ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Top