പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം, രണ്ടുപേർ പിടിയിൽ

കൊല്ലം : കൊല്ലം അഞ്ചാലുംമൂടിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാക്കുളം സ്വദേശിനിയായ പതിനേഴ് കാരിയെയും കണ്ണനല്ലൂർ സ്വദേശിനിയായ പതിനഞ്ച് കാരിയെയുമാണ് ഇവർ തട്ടിക്കൊണ്ടുപോയത്.ഷിജിൻ ആന്റണി, ബിനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പ്രാക്കുളം സ്വദേശിനിയായ പെൺകുട്ടിയെ കാമുകന് എത്തിച്ചുകൊടുക്കാൻ സഹോദരൻ കൂട്ടുനിൽക്കുകയായിരുന്നു. പകരം ഇയാളുടെ കാമുകിയായ 15-കാരിയെ മറ്റെയാൾകൂട്ടിക്കൊണ്ടുവരികയായിരുന്നു.അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും 21 കാരനായ സഹോദരനെയും കാണാതായതായി ബന്ധുക്കൾ അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകിയിരുന്നു.ഇതേദിവസം കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 21 കാരനെയും 15 വയസ്സുള്ള പെൺകുട്ടിയെയും കാണാനില്ലെന്ന പരാതിയും ലഭിച്ചിരുന്നു.

Top