ഡല്‍ഹി വിമാനത്താവളത്തില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

ന്യൂഡല്‍ഹി: വ്യത്യസ്ത കേസുകളിലായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ 51 വയസ്സു പ്രായമുള്ള ഒരാളുടെ കയ്യിലെ ബാഗില്‍ നിന്നും 19 സ്വര്‍ണ്ണക്കട്ടകളാണ് പിടികൂടിയത്. 2.1 കിലോ ഭാരം ഇതിനുണ്ട്. 67.57 ലക്ഷം രൂപയാണ് ഇതിന്റെ വില.

മറ്റൊരാള്‍ മസ്‌ക്കറ്റില്‍ നിന്ന് എത്തിയതാണ്. ഇയാള്‍ കയ്യില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും സ്വര്‍ണ്ണക്കട്ടകളടക്കം 2.8 കിലോയാണ് പിടികൂടിയത്. 85.29 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇയാള്‍ ഇതിനു മുന്‍പും മുംബൈ വിമാനത്താവളം വഴി 1.2 കിലോ സ്വര്‍ണ്ണം കടത്തിയിരുന്നതായി മൊഴി നല്‍കി.

രണ് കേസുകളിലും കൂടിയാണ് ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസിന് പിടികൂടാനായത്.

Top