രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

child-death

കൊട്ടാരക്കര: വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടുനിന്ന രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണിഭവനില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും മകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കുഞ്ഞിന്റെ മുത്തച്ഛന്‍ ശ്രീജയന്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പാമ്പ് മാളത്തിലേക്ക് പോകുന്നത് കണ്ടത്. കൂടാതെ കുഞ്ഞിന്റെ കാലില്‍ കടിയേറ്റ പാടും കണ്ടു.

തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്. എ. ടിയിലും കുട്ടിയെ എത്തിച്ചു. എന്നാല്‍ രാത്രി 8 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Top