വയനാട്ടില്‍ രണ്ടര വയസ്സുകാരന്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

മാനന്തവാടി:വയനാട്ടിൽ രണ്ടര വയസ്സുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. തൊണ്ടർനാട് കോറോമിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിലാണ് രണ്ടര വയസുകാരൻ മുങ്ങി മരിച്ചത്.

വടകര സ്വദേശി ശരൺ ദാസിന്റെ മകൻ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top