കാര്‍ഷിക സമരരംഗത്തുള്ള രണ്ട് സന്നദ്ധപ്രര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള്ള രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ അറസ്റ്റില്‍. അസം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലി വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

അതേസമയം, സമരവേദിയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിച്ച് സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമാണ് ഗാസിപ്പൂരിലെ സമരവേദിയിലേക്ക് കൂടുതല്‍ പ്രതിഷേധക്കാരെത്തുന്നത്.

അതിനിടെ, വിവാദ കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്.

Top