ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ സംവിധാനവുമായി ട്വിറ്റര്‍; ഈ വര്‍ഷം തന്നെ ലഭ്യമാവും

ട്വിറ്ററില്‍ ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി ട്വിറ്റര്‍. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ ഭാഗമായാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വിഭാഗം ആളുകള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനും മറ്റുള്ളവര്‍ക്ക് ആ ചര്‍ച്ച വീക്ഷിക്കാനും അവസരമൊരുക്കുന്ന രീതിയിലായിരിക്കും ട്വിറ്ററിലെ ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ സംവിധാനം ട്വിറ്റര്‍ ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ അവ ലഭ്യമാവും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്വീറ്റ് ചെയ്യുന്നയാള്‍ക്ക് ആ ട്വീറ്റില്‍ ആര്‍ക്കെല്ലാം പ്രതികരിക്കാം എന്ന് നിശ്ചയിക്കാം. മറ്റാര്‍ക്കും ട്വീറ്റിന് കീഴില്‍ പ്രതികരിക്കാനാവില്ല. ഒരു ട്വീറ്റിന് കീഴില്‍ അനേകായിരം പേര്‍ കമന്റ് ചെയ്യുന്നത് അത്ര സുഖകരമായിരിക്കില്ല. അനാവശ്യമായ പല അഭിപ്രായ പ്രകടനങ്ങളും അതിന് കീഴില്‍ വന്നേക്കാം. ഇതൊഴിവാക്കാന്‍ പുതിയ ത്രെഡിങ് ഇന്റര്‍ഫെയ്സ് പരീക്ഷിക്കാനുള്ള ശ്രമവും ട്വിറ്റര്‍ നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ പ്രൊഡക്റ്റ് ടീമംഗമായ സൂസന്‍ ഷെയ് പറഞ്ഞു.

Top