ട്വിറ്റർ നിരോധനം ; നൈജീരിയയെ പിന്തുണച്ച് ഡോണാൾഡ്‌ ട്രംപ്

വാഷിംഗ്ടൺ : നൈജീരിയയിൽ ട്വിറ്ററിന് ഏർപ്പെടുത്തിയ നിരോധന നടപടിയെ അഭിനന്ദിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയൻ പ്രസിഡന്റിനെ ബാൻ ചെയ്ത ട്വിറ്ററിന് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത് മികച്ച ഒരു തീരുമാനമായിരുന്നു. ഇത്തരത്തിൽ എല്ലാ രാജ്യങ്ങളിലും ട്വിറ്ററും ഫെയ്‌സ്ബുക്കും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്കും നീക്കം ചെയ്യുമായിരുന്നു. എന്നാൽ ഫെയ്‌സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരികയും തന്നെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ അനുവദിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എല്ലാ രാജ്യങ്ങളും നിരോധിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തെറ്റായ വഴിയിലൂടെ പോകുന്ന ഇവർക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നൈജീരിയൻ സർക്കാർ ട്വിറ്ററിന് നിരോധനമേർപ്പെടുത്തിയത്. പ്രാദേശിക വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ട്വിറ്റർ നീക്കം ചെയ്തത്. തുടർന്നാണ് ട്വിറ്ററിനെതിരായ നടപടി.

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടും ട്വിറ്റർ നിരോധിച്ചിരുന്നു. യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ കലാപം സൃഷ്ടിക്കാൻ വിദ്വേഷം കലർന്ന പോസ്റ്റ് ഇട്ടുവെന്ന് പറഞ്ഞാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്.

Top