ട്വിറ്ററിൽ ട്രോളുകൾ പങ്കുവച്ചു; വാക്‌പോര് മുറുക്കി സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: വാട്‌സ്‌ആപ്പ് സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ പോളിസി  നിലവിൽ വരാനിരിക്കെ, ട്വിറ്ററിൽ ട്രോളുകൾ പങ്കുവച്ചതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾ തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ടെലഗ്രാമും വാട്‌സ്‌ആപ്പുമാണ് ട്വിറ്ററിലൂടെ പോരിലേക്ക് കടന്നത്. ഫേസ്‌ബുക്കും വാട്‌സ്‌ആപ്പും ഉപേക്ഷിക്കേണ്ട സമയമായെന്ന ട്രോൾ ടെലഗ്രാം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങൾ തമ്മിലുള്ള തുറന്ന പോരിന് തുടക്കമായത്.

തങ്ങൾ ഡിഫോൾട്ട് ആയി എൻ‌ക്രിപ്റ്റ് ചെയ്‌തിട്ടില്ലെന്ന് ആളുകൾക്ക് അറിയില്ലെന്ന് വാട്‌സ്‌ആപ്പ് ടെലഗ്രാമിന് മറുപടി നൽകി. തുടർന്ന് ‘തങ്ങളുടെ ഉപഭോക്താക്കൾക്ക് തങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമെന്നും ഓപ്പൺ സോഴ്‌സ് ആപ്ലിക്കേഷനുകളിലൂടെ ഇത് തെളിയിക്കാൻ കഴിയുമെന്നും’ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് വാട്‌സ്ആപ്പിന് മറുപടിയുമായി വീണ്ടും ടെലഗ്രാം രംഗത്തെത്തി.

Top