ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ട്വിറ്റര്‍;ഫോളോ ചെയ്യാവുന്നവരുടെ എണ്ണം നാന്നൂറ്‌

പയോക്താക്കള്‍ക്ക് നിയന്ത്രണങ്ങളുമായി ട്വിറ്റര്‍. ഉപയോക്താക്കള്‍ക്ക് ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം കുറച്ചാണ് ട്വിറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററില്‍ ഉപയോക്താക്കള്‍ക്ക് ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം ആയിരത്തില്‍ നിന്നു 400 ആയാണ് കറച്ചിരിക്കുന്നത്.

ഔദ്യോഗിക ട്വീറ്റില്‍ കമ്പനി തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളും മോശം സന്ദേശം പ്രചരിപ്പിക്കുന്നവരുടേയും എണ്ണം വര്‍ധിച്ചതാണ് ഈ നടപടിക്കു പിന്നിലെ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

Top