അവാര്‍ഡ് നിശയ്ക്ക് സ്‌പെഷല്‍ ഇമോജികളുമായി ട്വിറ്റര്‍

twitter

ന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് നിശയ്ക്ക് മുന്നോടിയായി സ്പെഷല്‍ ഇമോജിയുമായി ട്വിറ്റര്‍ രംഗത്ത്.

ഈ വര്‍ഷം ബാങ്കോക്കിലാണ് സിനിമാ അവാര്‍ഡ് നിശ നടക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ #IIFA2018 എന്ന് ട്വീറ്റ് ചെയ്യുന്നതിലൂടെ ഈ ഇമോജി ഉപയോഗിക്കാം. ട്വീറ്റില്‍ ഹാഷ് ടാഗിനോട് ചേര്‍ന്നാണ് സ്‌പെഷ്യല്‍ ഇമോജി പ്രത്യക്ഷപ്പെടുക. അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ട ട്വീറ്റുകളില്‍ ഇനി സ്പെഷ്യല്‍ ഇമോജിയും ഉണ്ടാവും.

‘ഇന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് ഐ.ഐ.എഫ്.ഐ ഫിലിം അവാര്‍ഡ് നിശ. സിനിമാ ആസ്വാദകര്‍ക്ക് മികച്ച അനുഭവം സൃഷ്ട്ടിക്കുന്ന ഈ സിനിമാ ഇമോജി പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്’- ട്വിറ്റര്‍ ഇന്ത്യയുടെ എന്റര്‍ടൈന്‍മെന്റ് പാര്‍ട്നര്‍ഷിപ്പ് ഹെഡ് കേയ മാധ്വാനി പറഞ്ഞു.

Top