ഐടി നിയമങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തോട് സാവകാശം തേടി ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ട്വിറ്റര്‍ സാവകാശം തേടിയതായി റിപ്പോര്‍ട്ട്. പുതിയ ചട്ടങ്ങള്‍ അനുസരിക്കാന്‍ ഒരുക്കമാണെന്നും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്ക് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിച്ച് ഐടി മന്ത്രാലയത്തിന് കമ്പനി കത്തയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന കാര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചതായും ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കമ്പനി പ്രതിഞ്ജാബദ്ധമാണെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. കമ്പനിയുടെ വിശ്വസ്തത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സര്‍ക്കാരില്‍ നിന്ന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് അനുകൂല നീക്കമുണ്ടായിരിക്കുന്നത്.

Top