‘എഡിറ്റ്’ ബട്ടണ്‍ വേണോ ? പക്ഷേ ഒരു ഉപാധിയുണ്ടെന്ന് ട്വിറ്റര്‍ . . .

റെക്കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചറാണ് ട്വീറ്റുകള്‍ക്കുള്ള എഡിറ്റ് ബട്ടണ്‍. ഇപ്പോഴിതാ ‘എഡിറ്റ്’ ബട്ടണ്‍ ഉള്‍പ്പെടുത്താന്‍ കടുത്ത ഉപാധി വച്ചിരിക്കുകയാണ് ട്വിറ്റര്‍.

എല്ലാവരും മാസ്‌ക് ധരിക്കുകയാണെങ്കില്‍ തങ്ങള്‍ എഡിറ്റ് ബട്ടണ്‍ ട്വിറ്ററില്‍ ചേര്‍ക്കാമെന്നാണ് ട്വിറ്റര്‍ ഔദ്യോഗിക ഹാന്‍ഡിലില്‍ ഇട്ട ട്വീറ്റില്‍ പറയുന്നത്.’എല്ലാവരും എന്നാല്‍ എല്ലാവരും’ എന്നു മറ്റൊരു ട്വീറ്റില്‍ ഉറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍ വ്യത്യസ്ത പ്രതികരണമാണ് ഈ ട്വീറ്റിനെക്കുറിച്ച് ഉയരുന്നത്.
ചിലര്‍ എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍, മറ്റു ചിലര്‍ ട്വിറ്ററിന്റെ ആവശ്യം നിഷേധിച്ച് രംഗത്തെത്തി.

അമേരിക്കയില്‍ മാസ്‌ക് വേണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചയില്‍ പക്ഷം പിടിക്കുന്ന രാഷ്ട്രീയ നിലപാടാണ് ട്വിറ്ററിന്റെതെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ യുഎസില്‍ വലിയ പ്രതിഷേധം നടക്കുകയാണ്.

Top