ഇരുനൂറ്‌ രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രമാണ് വേണ്ടതെന്ന് ട്വിറ്റര്‍ ലോകം

rohith sarma11

മുംബൈ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തില്‍ രോഹിത്ത് ശര്‍മ്മയുടെ മികച്ച പ്രകടനം പ്രശംസകള്‍ക്കപ്പുറമാണ്.

ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിള്‍ തികച്ച താരത്തിന്റെ ഇന്നിങ്‌സിന് മികച്ച പ്രതികരണമാണ് ട്വിറ്റര്‍ ലോകത്തില്‍ ലഭിക്കുന്നത്.

ആരാധകര്‍ പ്രശംസിക്കുന്നതോടൊപ്പം മറ്റൊരു ആവശ്യവും മുന്നോട്ടു വച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും ചേര്‍ക്കണമെന്നാണ് ട്വിറ്ററിലൂടെ ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.

ആരാധകരുടെ ആവശ്യത്തോടൊപ്പം ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നുണ്ട്.

r1

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവിശ്വസനീയമായി ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്ന രോഹിത്ത് ക്രിക്കറ്റിലെ മികച്ച താരനിരയിലേക്ക് എത്തിയിരിക്കുകയാണ്.

രോഹിത്ത് ഡബിള്‍ സെഞ്ചറി അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്താണ് ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്.

നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന്റെ വാദം.

Top