ഇന്ത്യയുടെ തെറ്റായ ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റര്‍ ഔദ്യോഗിക പേജില്‍ നിന്നും നീക്കം ചെയ്തു. തെറ്റായ ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടമിട്ടത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി തീര്‍ന്നിരുന്നു.

ട്വിറ്ററിന്റെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് നല്‍കിയത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പില്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിച്ചിരുന്നത്. ഇന്ത്യ ഭൂപടത്തില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട് എന്നതില്‍ ട്വിറ്റര്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല.

Top