എം വെങ്കയ്യനായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടിലെ നീല ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റര്‍. അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ‘വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ’ യില്‍ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തിട്ടില്ല.

അക്കൗണ്ടുകളിലെ ആധികാരികതയും മറ്റുമനുസരിച്ചാണ് ട്വിറ്റര്‍ ബ്ലൂ ടിക് വേരിഫിക്കേഷന്‍ നല്‍കുന്നത്. സാധാരണ നിലയില്‍ ട്വിറ്റര്‍ അക്കൗണ്ടിലെ പേരോ വിവരങ്ങളോ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയോ, ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുകയോ, അല്ലെങ്കില്‍ നിയമലംഘനം നടത്തുകയോ ചെയ്യുമ്പോഴാണ് ട്വിറ്റര്‍ നീല ബാഡ്ജ് അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കുന്നത്.

ഉപരാഷ്ട്രപതിയുടെ അക്കൗണ്ടില്‍ നിന്നും ബ്ലൂടിക് വേരിഫിക്കേഷന്‍ ഒഴിവാക്കിയത് സംബന്ധിച്ച് ട്വിറ്റര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 

Top