കൊതുകിന് അനുകൂല നിലപാടുമായി ട്വിറ്റര്‍ ; അക്കൗണ്ട് മരവിപ്പിച്ചു

twitter1

സാന്‍ഫ്രാന്‍സിസ്‌കോ: കൊതുകിന് അനുകൂല നിലപാടുമായി പ്രമുഖ സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വീറ്റര്‍ രംഗത്ത്.

തന്നെ കടിച്ച കൊതുകിനെ കൊന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ജപ്പാന്‍കാരനെ ട്വീറ്ററില്‍ വിലക്കിയാണ് ട്വീറ്റര്‍ കൊതുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ടിവി കണ്ടുകൊണ്ടിരുന്ന തന്നെ കടിച്ച കൊതുകിനെ അടിച്ച് കൊല്ലുകയും ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീടാണ് തനിക്ക് ട്വീറ്ററില്‍നിന്നു വന്ന സന്ദേശം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. ഇതി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതായിരുന്നു സന്ദേശം.

അതിനുശേഷം അദ്ദേഹം മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുകയും, കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തതിനാല്‍ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്യുകയുമായിരുന്നു.

Top