അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ദുരുപയോഗം അനുവദിക്കില്ലെന്ന് ട്വിറ്റര്‍

മേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത പരിഗണിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ച് കമ്പനി. തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഫലത്തെയും അട്ടിമറിക്കുന്ന ഇടപെടലുകള്‍ തടയുകയും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യലുമായിരിക്കും ട്വിറ്ററിന്‌റെ ലക്ഷ്യം.

വരും ദിവസങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമാണെന്ന് ‘ലേബല്‍’ ചെയ്യപ്പെട്ട ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കുമെന്നും ശരിയായ വിവരങ്ങളിലേക്ക് വഴികാട്ടുമെന്നും ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാഷ്ട്രീയ പ്രമുഖരില്‍ നിന്നും അമേരിക്കയില്‍ നിന്നുള്ള ഒരുലക്ഷത്തിലേറെ ഫോളോവര്‍മാരുള്ളതോ നല്ലരീതിയില്‍ ഇടപെടല്‍ നടക്കുന്നതോ ആയ അക്കൗണ്ടുകളില്‍ നിന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളടങ്ങുന്ന ട്വീറ്റുകള്‍ക്കായിരിക്കും. ഓട്ടോമാറ്റിക് ആയുള്ള റെക്കമെന്റേഷനുകളും മറ്റുള്ളവര്‍ ലൈക്ക് ചെയ്ത ട്വീറ്റുകള്‍ റെക്കമെന്റ് ചെയ്യുന്നതും നിര്‍ത്തിവെക്കാനാണ് ട്വിറ്ററിന്‌റെ തീരുമാനം.

Top