ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയ, മെറ്റയുടെ അടുത്ത നീക്കം

ദില്ലി : ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ വീണ്ടും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു. രണ്ടാം ഘട്ടത്തിലും പതിനായിരത്തിലധികം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. അടുത്തയാഴ്ച മുതലായിരിക്കും പ്രഖ്യാപനം തുടങ്ങുന്നത്. എഞ്ചിനിയറിംഗ് ഇതര ജോലികളിലുള്ളവരെയായിരിക്കും പിരിച്ചുവിടൽ കൂടുതലായി ബാധിക്കുക. കഴിഞ്ഞ വർഷം നവംന്പറിൽ കന്പനി പതിനൊന്നായിരം പേരെ പിരിച്ചുവിട്ടിരുന്നു.

Top