ഗാന്ധിജയന്തി ദിനത്തില്‍ പുതിയ ‘ ഗാന്ധി ഇമോജി’ അവതരിപ്പിച്ച് ട്വിറ്റര്‍ ഇന്ത്യ

ക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ പുതിയ ഗാന്ധി ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിലാണ് ട്വിറ്റര്‍ ഇമോജി പുറത്തിറക്കിയിരിക്കുന്നത്. ഗാന്ധിജയന്തി, മഹാത്മാഗാന്ധി, ബാപ്പുഅറ്റ്150, മൈഗാന്ധിഗിരി, നെക്‌സ്ഓഫ്‌ഗോഡ്, മഹാത്മാഅറ്റ്150, എന്നീ ഹാഷ്ടാഗുകളിലെല്ലാം ഇമോജി ലഭ്യമാണ്.

നേരത്തെ, ട്വിറ്റര്‍ ദീപാവലി, ഗണേഷ് ചാതുര്‍ഥി, സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം, അന്താരാഷ്ട്ര യോഗ ദിനം, അംബേദ്കര്‍ ജയന്തി എന്നീ ദിനങ്ങളിലെല്ലാം ട്വിറ്റര്‍ സ്റ്റിക്കറുകളും ഇമോജികളും പുറത്തിറക്കിയിട്ടുണ്ട്.

Top