പണമിടപാടുകൾക്കായി ടിപ്പ് ജാർ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഏറ്റവും ജനപ്രീയമായ  ഒന്നാണ്  ട്വിറ്റർ. പുതുക്കലിന് പ്രാധാന്യം കൊടുക്കുന്ന  പ്ലാറ്റ് ഫോം കൂടിയാണ് ട്വിറ്റർ. പണമിടപാടുകൾക്കായി ടിപ്പ് ജാർ എന്ന പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ.

ട്വിറ്ററിലൂടെ പണം നൽകാനും സ്വീകരിക്കാനുമുള്ള ഒരു പുതിയ മാർഗമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനവും ലളിതമാണ്. ഒരു ഉപയോക്താവ് അവരുടെ പ്രൊഫൈലിൽ ടിപ്പ് ജാർ എനേബിൾ ചെയ്താൽ ഫോളോ ബട്ടണിന് തൊട്ടടുത്തായി ഒരു ഐക്കൺ കാണാൻ സാധിക്കും. ആ വ്യക്തിക്ക് ടിപ്പ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഐക്കണിൽ ക്ലിക്കുചെയ്യുക. ഇത് ആ ഉപയോക്താവ് എനേബിൾ ചെയ്ത പേയ്‌മെന്റ് സേവനങ്ങളിലേക്ക് റിഡയറക്ട് ചെയ്യും.

ട്വിറ്റർ ടിപ്പ് ജാറിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേയ്‌മെന്റ് സേവനം നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും, മാത്രമല്ല പേജ് നേരിട്ട് തിരഞ്ഞെടുത്ത പേയ്‌മെന്റ് ആപ്പിലേക്കോ വെബ് പേജിലേക്കോ വീണ്ടും ലോഡുചെയ്യാനും സാധിക്കും. ടിപ്പ് ജാറിലൂടെ നിലവിൽ ബാൻഡ്‌ക്യാമ്പ്, ക്യാഷ് ആപ്പ്, പാട്രിയോൺ, പേപാൽ, വെൻമോ എന്നീ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് ലഭ്യമാകുന്നത്. ഐക്കണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ പ്രൊഫൈലിൽ ടിപ്പ് ജാർ ഓണാക്കാനോ ഓഫാക്കാനോ കഴിയും.

Top