ട്വിറ്ററിന്റെ ഇന്ത്യൻ പബ്ലിക്​ പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു

ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ലിക്​ പോളിസി മേധാവിയായ മഹിമ കൗൾ രാജി വെച്ചു. കുറച്ചു കാലം മാറി നിൽക്കുന്നതിനായാണ്​ രാജി വെച്ചതെന്ന്​ കൗൾ വിശദമാക്കി. എന്നാൽ മാര്‍ച്ച് വരെ മഹിമയുടെ സേവനം തുടരും. മഹിമയുടെ രാജി ഞങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ കര്‍ത്തവ്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വ്യക്തിപരമായ ജീവിത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു’-ട്വിറ്റര്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മെച്ചെ പറഞ്ഞു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന്​ ഇന്ത്യൻ നിയമം ലംഘിച്ചുവെന്നാരോപിച്ച്​ ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി മന്ത്രാലയത്തി​ന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ട്വിറ്റർ. ഈ സാഹചര്യത്തിലാണ്​ കൗളിന്റെ രാജി​. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ ‘കർഷക വംശഹത്യ’ ഹാഷ്​ടാഗോടുകൂടി ട്വീറ്റിട്ട അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

Top