ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് യുഎസിലേക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യ എം ഡിയെ സ്ഥലം മാറ്റി. ട്വിറ്ററിന്റെ ഇന്ത്യന്‍ വിഭാഗം മേധാവിയായിരുന്ന മനീഷ് മഹേശ്വരിയെയാണ് സ്ഥലം മാറ്റിയത്. അമേരിക്കയില്‍ റവന്യു സ്ട്രാറ്റജി വിഭാഗത്തില്‍ സീനിയര്‍ ഡയറക്ടറായാണ് പുതിയ നിയമനം. ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സ്ഥലം മാറ്റമെന്നതും ശ്രദ്ധേയമാണ്.

ട്വിറ്റര്‍ ഇന്ത്യയിലെ എംഡി സ്ഥാനത്തേക്ക് പുതുതായി ആരെയും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുതിയ വിപണി കണ്ടെത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായിരിക്കും മനീഷ് മഹേശ്വരിയുടെ പുതിയ ദൗത്യമെന്ന് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ട്വിറ്ററിന്റെ മേധാവിയായിരുന്നു മനീഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി. അതേ സമയം രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ നേതാക്കളുടെയും സംഘടനകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ എടുത്ത നടപടിയുടെ പേരില്‍ ട്വിറ്റര്‍ രാജ്യത്ത് വലിയ വിവാദത്തിലാണ്. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന മേധാവിയെ ട്വിറ്റര്‍ സ്ഥലം മാറ്റിയത്.

Top