ട്വിറ്ററില്‍ അക്ഷരങ്ങളുടെ എണ്ണം 280; പരിധിയില്ലാതെ ചിന്തകളും സന്ദേശങ്ങളും പങ്കുവയ്ക്കാം

വാക്കുകളും, ചിന്തകളും, സന്ദേശങ്ങളും പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ട്വിറ്ററില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചു.

നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമാണ് ട്വീറ്റുകള്‍ക്കായുണ്ടായിരുന്നത്.

ആഗോള തലത്തില്‍ തന്നെ നിരവധി ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ചയാകാറുള്ള ട്വിറ്ററില്‍ 140 അക്ഷരങ്ങള്‍ എന്ന പരിധി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ഈ വിമര്‍ശനങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും പുതിയ മാറ്റം.

ഈ പുതിയ മാറ്റത്തോട് അനുകൂലമായ പ്രതികരണങ്ങളാണ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നും ഉണ്ടാകുന്നത്.

Top