ട്വിറ്റര്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചു

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടു വന്ന പുതിയ ഐടി നിയമ പ്രകാരം ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ഉടനെ മന്ത്രാലയവുമായി പങ്കുവയ്ക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ഐ.ടി ഇന്റര്‍മീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്ന് അന്ത്യശാസനം നല്‍കി കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി.

ഐ.ടി ചട്ടം പ്രാബല്യത്തില്‍ വന്നതോടെ ട്വിറ്റര്‍ ഒഴികെയുള്ള സോഷ്യല്‍ മീഡിയ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ പുതിയ ഐ.ടി ചട്ടം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കും എന്നാരോപിച്ച ട്വിറ്റര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്.

Top