കൊഹ്‌ലി അസൂയക്കാരന്‍; ആ താരത്തിന് കുറച്ചു കൂടി സമയം നല്‍കാമായിരുന്നുവെന്ന് ആരാധകര്‍

മെല്‍ബണ്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെ നായകന്‍ വിരാട് കൊഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് പ്രേമികള്‍ രംഗത്ത്. മെല്‍ബണ്‍ ടെസ്റ്റില്‍ 443/7 എന്ന സ്‌കോറില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്.

മികച്ച ഫോമില്‍ രോഹിത് ശര്‍മ്മ 63 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്നപ്പോല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ കൊഹ്‌ലി തീരുമാനിച്ചതാണ് ആരാധകരോക്ഷത്തിന് കാരണം. കൊഹ്‌ലി ഇങ്ങനെ ചെയ്തത് രോഹിതിനോടുള്ള അസൂയ മൂലമാണെന്നാണ് ആരാധകര്‍ പറയുന്നത്. അസൂയയുള്ള നായകനാണ് കൊഹ്‌ലി എന്ന് ഇതോടെ വ്യക്തമായെന്നും ആരാധകര്‍ പറഞ്ഞു.

കളി തീരാന്‍ ഏതാനും ഓവറുകള്‍മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ ഡിക്ലറേഷന്‍. ഋഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ വിക്കറ്റും അതിവേഗം വീണതിനാലാണ് കൊഹ്‌ലി ഡിക്ലറേഷന്‍ നടത്തിയത്. ഈ സമയം 63 റണ്‍സുമായി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്നു രോഹിത് ശര്‍മ്മ. പക്ഷേ മികച്ച രീതിയില്‍ കളിച്ചു കൊണ്ടിരുന്ന രോഹിത്തിന് കുറച്ചു കൂടി അവസരം നല്‍കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

Top