twitter add new facilities

മുംബൈ: കുറഞ്ഞ വാക്കുകളെ ടൈപ് ചെയ്യാന്‍ കഴിയൂയെന്നതാണ് ട്വിറ്റര്‍ എന്ന നവമാധ്യമത്തിന്റെ പോരായ്മയായി ഇതുവരെ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ അക്ഷര പരിധിയില്‍ ഇളവ് നല്‍കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ചിത്രങ്ങള്‍, ജിഫ് ഇമേജുകള്‍, വീഡിയോകള്‍, ഓണ്‍ലൈന്‍ പോളുകള്‍, ക്വാട്ട് ട്വീറ്റുകള്‍ തുടങ്ങിയവയെല്ലാം ട്വീറ്റിന്റെ അക്ഷര പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ട്വിറ്റര്‍ അറിയിച്ചു.

ഇതോടെ കൂടുതല്‍ വാക്കുകള്‍ ട്വീറ്റില്‍ ഉപയോഗിക്കാന്‍ കഴിയും.

Top