ഒബാമ, ബില്‍ഗേറ്റ്സ്, ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്, സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്.

കൊവിഡ് കാരണം ഞാന്‍ എന്റെ സമൂഹത്തിന് തിരികെ നല്‍കുകയാണ് ! താഴെ നല്‍കിയിരുക്കുന്ന എന്റെ വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്കോയിന്റെ ഇരട്ടി തുക ഞാന്‍ നിങ്ങള്‍ക്ക് നല്‍കും. ആയിരം ഡോളര്‍ നല്‍കിയാല്‍ ഞാന്‍ 2000 ഡോളര്‍ തിരികെ നല്‍കും. bc1qxy2kgdygjrsqtzq2n0yrf2493p83kkfjhx0wlh അടുത്ത 30 മിനിറ്റ് വരെ മാത്രമേ ഈ സേവനമുണ്ടാകൂ ! ആഹ്ലാദിക്കൂ

അമേരിക്കന്‍ റാപ്പര്‍ കന്യെ വെസ്റ്റ്, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്ലൂംബര്‍ഗ് സഹസ്ഥാപകനായ മൈക്കല്‍ ബ്ലൂംബര്‍ഗ്, ബര്‍ക്ക്ഷെയര്‍ ഹാത്ത്വേ സിഇഒ വാരണ്‍ ബഫെറ്റ് അടക്കമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടിലും പ്രത്യക്ഷപ്പെട്ടത് സമാന സന്ദേശമാണ്.

ബിറ്റ് ടോറന്റ് സിഇഒ ജസ്റ്റിന്‍ സണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ഹാക്കറെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി ഒരു മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ട്വിറ്റര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും പിഴവുകള്‍ തിരുത്തുകയാണെന്നും ട്വിറ്റര്‍ പ്രതികരിച്ചു.

Top