ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; ഇരട്ട കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കെന്റ്: ഭര്‍ത്താവുമായി വഴക്കിട്ട് പിരിഞ്ഞതിന്റെ ദേഷ്യത്തില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മ. ഒന്നരവയസ്സുള്ള രണ്ട് കുട്ടികളെയാണ് മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് എന്ന സ്ത്രീ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയത്.

ലണ്ടനിലെ കെന്റ് എന്ന സ്ഥലത്താണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.

സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമാന്തയുടെ പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top