ആർത്തവം അവധിയെടുക്കാനുള്ള കാരണമായി സ്ത്രീകൾ കണക്കാക്കരുത് ; ട്വിങ്കിൾ ഖന്ന

Twinkle Khanna

സ്ത്രീകളെ ആർത്തവ വിരാമം സമൂഹത്തിൽ ഇപ്പോൾ വലിയൊരു ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയും, എഴുത്തുകാരിയും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന.

ആർത്തവ സമയത്ത് സ്ത്രീകൾ ഒന്നും ചെയ്യരുതെന്നാണ് ചിലർ വിശ്വസിക്കുന്നത്. വയറ് വേദന ഉണ്ടായാൽ പോലും ഒന്നും ചെയ്യാതിരിക്കരുതെന്നും, ആർത്തവം അവധിയെടുക്കാനുള്ള കാരണമായി സ്ത്രീകൾ കണക്കാക്കരുതെന്നും ട്വിങ്കിൾ ഖന്ന പറയുന്നു.

ആർത്തവത്തിന്റെ സമയത്ത് കൂടുതൽ വ്യയാമം ചെയ്യുകയും, ഓടുകയും ചെയ്യുന്നൊരു സ്ത്രീയെ എനിക്ക് അറിയാം.അവരുടെ കാഴ്ചപ്പാടിൽ ആർത്തവ വിരാമത്തിൽ ഒന്നും ചെയ്തിരുന്നാൽ അവർ ആരോഗ്യവതിയല്ലെന്ന് കണക്കാക്കേണ്ടിവരും. അതിനാലാണ് എന്തെങ്കിലുമെല്ലാം ചെയ്യാൻ സ്ത്രീകളോട് പറയുന്നതെന്നും ട്വിങ്കിൾ വ്യക്തമാക്കി.

അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാൻ’ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഡൽഹിയിൽ എത്തിയതായിരുന്നു ട്വിങ്കിൾ. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ട്വിങ്കിൾ ഖന്നയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ. മുരുഗാനന്ദന്റെ കഥയെ ആസ്പദമാക്കി ‘ദി ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്’ എന്ന പേരിൽ ട്വിങ്കിൾ ഒരു ചെറു കഥ എഴുതിയിരുന്നു. ഈ കഥയാണ് പാഡ് മാൻ ചിത്രത്തിന്റെ പിറവിയ്ക്ക് പിന്നിൽ.

ആർത്തവം എന്ന വിഷയത്തിൽ ഈ ചിത്രം പുതിയ മാറ്റങ്ങൾ കൊണ്ടുവരും . പാഡ്മാൻ കുടുംബാംഗങ്ങളുമായി കാണാൻ കഴിയുന്ന ചിത്രമാണെന്നും ആർക്കും ഇഷ്പ്പെടാതെ വരില്ലെന്നും ട്വിങ്കിൾ സൂചിപ്പിച്ചു.

ചിത്രത്തിന് സപ്പോർട്ട് നൽകി പാഡ്മാൻ ചാലഞ്ചുമായി ബോളിവുഡ് സൂപ്പർ താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രദർശനത്തിന് മുൻപേ മികച്ച പ്രതികരണമാണ് പാഡ്മാൻ ചിത്രത്തിന് ലഭിക്കുന്നത്.

Top