വിമര്‍ശിച്ചവര്‍ക്ക് കടുത്ത മറുപടി നല്‍കി ട്വിങ്കിള്‍ ഖന്ന

ന്തും വെട്ടിത്തുറന്ന് പറയുന്നതില്‍ മുന്‍നിരയിലാണ് നടിയും എഴുത്തുകാരിയും ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന. സ്വയം വിമര്‍ശനം നടത്താനും ട്വിങ്കിള്‍ ഖന്ന മടിക്കാറില്ല.

ഇപ്പോള്‍ ട്വിങ്കിള്‍ വാര്‍ത്തകളിലിടം നേടുന്നത് രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്. 20 വര്‍ഷം മുമ്പ് അവര്‍ നായികയായി വേഷമിട്ട ബാദ്ഷായെക്കുറിച്ചാണ് ട്വിങ്കിളിന്റെ പോസ്റ്റ്.

ബാദ്ഷായില്‍ ഷാരൂഖ് ആയിരുന്നു ട്വിങ്കിളിന്റെ നായകന്‍. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെക്കുറിച്ച് മാത്രമായിരുന്നു പരാമര്‍ശം. എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ടെന്നും ട്വിങ്കിള്‍ മറുപടിയായി കുറിച്ചു.

Top