ലിബിയയിൽ ഇരട്ടകാർ ബോംബ് സ്ഫോടനം ; 33 പേർ കൊല്ലപ്പെട്ടു

Benghazi

ബെന്‍ഗാസി: ലിബിയയിലുണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ലിബിയയിലെ ബെന്‍ഗാസി നഗരത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 10 മിനിറ്റുകളുടെ ഇടവേളയിലാണ് രണ്ട് സ്ഫോടനവും ഉണ്ടായത്.

അല്‍ സല്‍മാനി ജില്ലയിലെ പള്ളിക്ക് പുറത്താണ് ആദ്യ സ്ഫോടനം നടന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങുന്ന സമയമായിരുന്നു സ്ഫോടനം.കൊല്ലപ്പെട്ടവരിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top