ട്വന്റി 20 ലോകകപ്പ് ;ഇന്ത്യന്‍ താരങ്ങളെ നേരത്തെ അമേരിക്കയിലേക്ക് അയക്കാന്‍ ബിസിസിഐ

ഡല്‍ഹി: ഈ വര്‍ഷം ജൂണില്‍ ട്വന്റി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളെ നേരത്തെ അമേരിക്കയിലേക്ക് അയക്കാന്‍ ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗ് പ്ലേ ഓഫിലേക്ക് കടക്കാത്ത ടീമിലെ താരങ്ങളെയാണ് നേരത്തെ അമേരിക്കയിലേക്ക് അയക്കുന്നത്. മാര്‍ച്ച് 22 മുതല്‍ മെയ് 26 വരെയാണ് ഇത്തവണ ഐപിഎല്‍ നടക്കുക.

2007ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ ഫൈനലില്‍ എത്തിയതാണ് മികച്ച നേട്ടം. ഏകദിന ലോകകപ്പ് നഷ്ടപ്പെട്ട സാഹചര്യത്തില്‍ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

ജൂണ്‍ ഒന്നിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കും. ജൂണ്‍ അഞ്ചിന് അയര്‍ലന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഠിനമായ മത്സരക്രമം ഇന്ത്യന്‍ താരങ്ങളുടെ ശാരീരികക്ഷമതയെ ബാധിച്ചേക്കും. ഇതിനാല്‍ ട്വന്റി 20 ലോകകപ്പ് കളിക്കുന്ന താരങ്ങളുടെ ശാരീരികക്ഷമത കൃത്യമായി പരിശോധിക്കാനും ബിസിസിഐ പദ്ധതിയിടുന്നുണ്ട്.

Top