ഇരുപത് വര്‍ഷത്തെ പ്രണയം; ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി

സിഡ്‌നി: ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ ഓസ്‌ട്രേലിയയിലെ വിദേശകാര്യമന്ത്രി പെന്നി വോങ് വിവാഹിതയായി. സ്വവര്‍ഗ പങ്കാളി സോഫി അല്ലോഷയെയാണ് പെന്നി വോങ് വിവാഹം ചെയ്തത്. ഈ വിശേഷ ദിവസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് പെന്നി വോങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സോഫിയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഇരുപത് വര്‍ഷത്തോളമായുള്ള പെന്നി വോങ്ങ് – സോഫി അലോഷ പ്രണയമാണ് ഒടുവില്‍ വിവാഹത്തിലെത്തിയിരിക്കുന്നത്. ശനിയാഴ്ച സൗത്ത് ഓസ്‌ട്രേലിയയില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെനറ്റില്‍ സൗത്ത് ഓസ്‌ട്രേലിയയെയാണ് പെന്നി വോങ് പ്രതിനിധീകരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്യാബിനറ്റില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ വംശജയാണ് പെന്നി വോങ്. 2002 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് വോങ്. 2017 മുതല്‍ സ്വവര്‍ഗ വിവാഹം ഓസ്‌ട്രേലിയയില്‍ നിയമവിധേയമാണ്.

Top