twenty twenty – pakistan

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്താന്‍. സുരക്ഷയെ കുറിച്ച് ആശങ്ക നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ കളിക്കാനാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാന്‍ പറഞ്ഞു.

നേരത്തേ പാക് സര്‍ക്കാര്‍ ടീമിനെ ഇന്ത്യയില്‍ അയക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹിമാചലിലെ ധര്‍മശാലയില്‍ നടക്കേണ്ട ഇന്ത്യപാക് മത്സരത്തിന് സുരക്ഷ ഒരുക്കാനാകില്ലെന്ന് പിന്നോട്ടുപോകാന്‍ കാരണമായത്.

ഹിമാചല്‍ മുഖ്യമന്ത്രി സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയില്‍ കളിക്കാന്‍ കഴിയില്ലെന്ന് ഷെഹരിയാന്‍ ഖാന്‍ വ്യക്തമാക്കി. പാക് ടീമിന്റെ സുരക്ഷ സംബന്ധിച്ച് ഇന്ത്യ പരസ്യമായി ഉറപ്പുനല്‍കിയാല്‍ ഇന്ത്യയില്‍ കളിക്കാമെന്നും പിസിബി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കേണ്ട മത്സരം മാറ്റിവെക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. നേരത്തേ മത്സരം ഡല്‍ഹിയിലേക്ക് മറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അനുരാഗ് ഹിമാചല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

Top