പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

Child kidnapping

ഹരിപ്പാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അരവിന്ദിനെ ഞായറാഴ്ച വൈകുന്നേരം കണ്ടല്ലൂര്‍ തെക്ക് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികള്‍ കൂടെ ഉണ്ടെന്നാണ് പോലീസ് നിഗമനം. കോടതിയില്‍ ഹാജരാക്കിയ അഖില്‍ അരവിന്ദനെ റിമാന്‍ഡ് ചെയ്തു.

Top