‘ട്വന്റി വണ്‍ ഗ്രാംസ്‌’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിബിന്‍ കൃഷ്ണ് സംവിധാനം ചെയ്യുന്ന ‘ട്വന്റി വണ്‍ ഗ്രാംസ്‌’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ മോഹന്‍ലാല്‍ ആണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ നായകനാകുന്ന പുതിയ സിനിമയാണിത്. സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാകും ഇത്. തിരക്കഥയും സംവിധാനവും ബിബിന്‍ കൃഷ്ണ തന്നെ നിര്‍വഹിക്കുന്നു. രഞ്ജിത്, രണ്‍ജി പണിക്കര്‍, വിനു മോഹന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ജിത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകന്‍. അപ്പു എന്‍ ഭട്ടതിരിയാണ് സിനിമയുടെ എഡിറ്റര്‍.

Top