രാജസ്ഥാനിൽ ഇരുപത്തിയഞ്ചുകാരിയെ‍ കൂട്ടബലാത്സംഗം ചെയ്തു

യ്പൂര്‍: പടിഞ്ഞാറൻ രാജസ്ഥാനിലെ നാഗൗറിൽ 25 വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ക്രൂര പീഡനം നടന്നത്. ജനുവരി 19ന് നടന്ന ക്രൂര പീഡനം കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്. വിവരം പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും, ഭയന്ന് പരാതി നല്‍കാതിരുന്നതാണെന്നും യുവതി പറഞ്ഞു.

ജനുവരി 19ന് ഇറച്ചി വാങ്ങാനായി പോകുന്നവഴി മൂന്നംഗ സംഘം യുവതിയെ തടഞ്ഞ് നിര്‍‌ത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര പീഡനത്തിനരയാക്കുകയായിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ യുവാക്കള്‍ ചില്ലുകുപ്പി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒരാഴ്ചക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

Top