ട്വന്റി 20 പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു;ബാബറിനു പകരക്കാരനായി ഹാരിസ് സുഹൈല്‍

pak

ട്വന്റി 20 പരമ്പരയ്ക്കായുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ നിന്നും ബാബര്‍ അസമിനെ ഒഴിവാക്കി പകരം ഹാരിസ് സുഹൈലിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കോട്‌ലന്റിനെതിരെയാണ് പാകിസ്ഥാന്റെ ട്വന്റി 20 പരമ്പര.

പരിക്കേറ്റതിനെ തുടര്‍ന്നാണ് അസമിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും, ചെയര്‍മാന്‍ ഇന്‍സമാമുല്‍ ഹഖ്, പരിശീലകന്‍ മിക്കി ആര്‍തര്‍ എന്നിവര്‍ ചേര്‍ന്നാണ് പാകിസ്ഥാന്‍ ടീം സെലക്ഷന്‍ നടത്തിയത്. ജൂണ്‍ 12, 13 തിയ്യതികളില്‍ രണ്ട് ടി20 മത്സരങ്ങളാണ് പാകിസ്ഥാന്‍ കളിക്കുന്നത്.

പാകിസ്ഥാന്‍ സാധ്യത ടീം: ഫഖര്‍ സമാന്‍, അഹമ്മദ് ഷെഹ്‌സാദ്, ഹാരിസ് സുഹൈല്‍, ഷുഹൈബ് മാലിക്, ആസിഫ് അലി, ഹുസ്സൈന്‍ തലാത്ത്, സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഹീം അഷ്‌റഫ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ആമിര്‍, ഹസന്‍ അലി, റാഹത്ത് അലി, ഉസ്മാന്‍ ഷെന്‍വാരി, ഷഹിന്‍ ഷാ അഫ്രീദി.

Top