ഓസ്ട്രേലിയക്കെതിരെയുള്ള ടിന്റി 20 ഇന്ത്യയ്ക്ക് സ്വന്തം: മാത്യു ഹെയ്ഡന്‍

വിശാഖപ്പട്ടണം: ഇന്ന് നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടിന്റി 20 പരമ്പരയില്‍ വിജയം ഇന്ത്യയ്‌ക്കെന്ന് ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡന്‍. ലോകകപ്പിനുള്ള അവസാന ടീമിനെ നിര്‍ണയിക്കുന്ന അന്തിമഘട്ട ടിന്റി 20 പരമ്പരയാണ് ഇന്ന് നടക്കുന്നത്. കഴഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യ ന്യൂസ്‌ലാന്‍ഡില്‍ നേടിയ 4-1ന്റെ വിജയം തന്നെ ഓസ്‌ട്രേലിയക്കെതിരെയും നേടുമെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യ ഓസ്‌ട്രേലിയ ടിന്റി 20 പരമ്പര വിശാഖപ്പട്ടണത്ത് ഇന്ന് രാത്രി ഏഴിന് ആരംഭിക്കും.ഒരു ഇടവേളയ്ക്ക് ശേഷം നായകന്‍ കൊഹ്ലിയും നീണ്ട വിശ്രമത്തിന് ശേഷം സൂപ്പര്‍പേസര്‍ ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നതോടെ നീലപ്പടയ്ക്ക് ആവേശം കൂടും. ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര ലേകകപ്പ് ടീമില്‍ ഇടം നേടാനുള്ള യുവതാരങ്ങളുടെ അവാസന അവസരം കൂടിയാണ്. ന്യുസ്‌ലാന്‍ഡിലെ പരമ്പരയ്ക്ക് ശേഷം ഒരു ഇടവേളയ്ക്ക് കഴിഞ്ഞാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുന്നത്. കംഗാരുപ്പടയെ സ്വന്തം നാട്ടില്‍ നേരിടാനുള്ള ആവേശത്തിലാണ് ഇന്ത്യന്‍ ടീം

Top