നീണ്ട പന്ത്രണ്ട് മണിക്കൂറുകൾക്ക് ശേഷം സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

കൊച്ചി: സി.എം. രവീന്ദ്രന്റെ ഇന്നത്തെ ചോദ്യംചെയ്യൽ അവസാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ 12 മണിക്കൂർ നീണ്ടു. തുടർന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്.രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ്  നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം.നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്ന് രവീന്ദ്രൻ കൊച്ചി ഇ.ഡി. ഓഫീസിൽ വ്യാഴാഴ്ച രാവിലെ 8.45-ന് ഹാജരായിരുന്നു. ചോദ്യംചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹർജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു.

Top