ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ട് മരണം

ഇറ്റാവ: ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് പന്ത്രണ്ട് മരണം. മുപ്പത് പേർക്ക് പരുക്കേറ്റു. ഇറ്റാവയിലാണ് സംഭവം.

ബർഹ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ലഖ്‌നൗവിലേയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 45 പേരായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. മരിച്ചവരെല്ലാം പുരുഷന്മാരാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബത്തിന് ഉത്തർപ്രദേശ്  സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Top