സുപ്രീംകോടതിക്കെതിരെ ട്വീറ്റ്; പ്രശാന്ത് ഭൂഷനെതിരായ കോടതീയലക്ഷ്യക്കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കെതിരെ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതീയലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹര്‍ജിയിലും പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയാണ് അന്നും കേസെടുത്തത്.

2009ല്‍ തെഹല്‍ക മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മറ്റൊരു കേസും നേരത്തെ പ്രശാന്ത് ഭൂഷണിനെതിരെ എടുത്തിരുന്നു. ഈ കേസില്‍ അമിക്കസ് ക്യൂരിയായിരുന്ന ഹരീഷ് സാല്‍വേയുടെ റിപ്പോര്‍ട്ട് നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top