ഹിന്ദുത്വക്കെതിരെ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അഹിംസ അറസ്റ്റിൽ

ബെംഗളുരു: ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിനാണ് ചേതൻ കുമാർ അഹിംസയെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്ത്. ബെംഗളുരു ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്‍രംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വിറ്ററിലൂടെയുള്ള നടന്റെ പ്രതികരണമെന്നാണ് പരാതി. ഇന്നലെയാണ് നടൻ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വയെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ബജ്രംഗദൾ പരാതിയുമായെത്തിയത്.

Top