ബ്രേക്കിങില്‍ കൂടുതല്‍ സുരക്ഷയൊരുക്കി ടിവിഎസ് വിക്ടര്‍ വിപണിയില്‍

ബ്രേക്കിങ് സംവിധാനത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ടിവിഎസ് വിക്ടര്‍ വിപണിയില്‍. സിങ്ക്രനൈസ്ഡ് ബ്രേക്കിങ് ടെക്നോളജിയോടെയാണ്(എസ്ബിടി) പുതിയ വിക്ടറിലെ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്.

എസ്ബിടി ബ്രേക്കിങ് ഉപയോഗിക്കുമ്പോള്‍ പിന്നിലെ ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മുന്നിലെ ബ്രേക്കും പ്രവര്‍ത്തിക്കും. ബ്രേക്കിങ് സമയത്തെ സ്റ്റൈബിലിറ്റി കൂട്ടുകയും ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കുകയും ചെയ്യും എസ്ബിടി ടെക്‌നോളജി.

ബ്രേക്കിങില്‍ എസ്ബിടി ടെക്‌നോളജി ഉള്‍പെടുത്തിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പഴയതില്‍ നിന്നും പുതിയ വിക്ടറിയ്ക്ക് മാറ്റങ്ങളൊന്നുമില്ല. 110 സിസി ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് വിക്ടറിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 9.5 പിഎസ് പവറും 9.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

എസ്ബിടി ബ്രേക്കിങ് സംവിധാനം രണ്ട് വിധം ഉണ്ട്. ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് മോഡലുകളാണവ. ഡ്രം ബ്രേക്ക് മോഡലിന് 54,682 മുതല്‍ 56,682 രൂപയും ഡിസ്‌ക് ബ്രേക്കിന് 57,662 രൂപയുമാണ് എക്സ്ഷോറൂം വില.

Top