പുതിയ നിറഭേദവുമായി ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയിൽ

പുതിയ നിറപതിപ്പിൽ ടിവിഎസ് പ്ലസ് വിപണിയിൽ എത്തി.

50,534 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍-ടോണ്‍ വേരിയന്റ് ലഭ്യമാവുക.ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ വില.

പുതിയ ബോഡി ഗ്രാഫിക്‌സിന് ഒപ്പമുള്ള ബ്ലാക്-റെഡ് കളര്‍ കോമ്പിനേഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന്റെ സവിശേഷത.

ഡ്യൂവല്‍ ടോണ്‍ കളറുകള്‍, 3D ക്രോം ലേബല്‍, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയില്‍ എന്നിങ്ങനെ നീളുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഫീച്ചറുകള്‍.

110 സിസി ഇക്കോത്രസ്റ്റ് എഞ്ചിനിലാണ് സ്റ്റാര്‍ സിറ്റി ഒരുങ്ങുന്നത്. 8.3 bhp കരുത്തും 8.7 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

86 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമതയാണ് സ്റ്റാർ സിറ്റി പ്ലസിന് ലഭിക്കുക.

ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ വിശേഷങ്ങള്‍.

Top