ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്; കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍

ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ വിപണിയില്‍ എത്തി. പൂര്‍ണ്ണമായും മിലിട്ടറി ഗ്രീന്‍ നിറം ഉപയോഗിക്കാന്‍ സൈനിക വാഹനങ്ങള്‍ക്ക് മാത്രമെ ഇന്ത്യയില്‍ അനുവാദമുള്ളൂ. ഇക്കാരണത്താല്‍ ബൈക്കിന്റെ തിരഞ്ഞെടുത്ത ഘടകങ്ങളിലാണ് മിലിട്ടറി ഗ്രീന്‍ നിറമുള്ളത്.

സീറ്റിന് തൊട്ടുതാഴെയുള്ള പാനലില്‍ പ്രത്യേക കാര്‍ഗില്‍ ബാഡ്ജ് കമ്പനി പതിപ്പിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ മുഖത്ത് ബൈക്കിന് മാറ്റങ്ങളില്ല. നിലവിലെ 109.7 സിസി ഒറ്റ സിലിണ്ടര്‍ ഇക്കോ ത്രസ്റ്റ് എഞ്ചിന്‍ കാര്‍ഗില്‍ എഡിഷനിലും തുടരുന്നു.
54,399 രൂപയാണ് കാര്‍ഗില്‍ എഡിഷന്‍ സ്റ്റാര്‍ സിറ്റി പ്ലസിന് വില നിശ്ചയിച്ചിരിക്കുന്നത്. വൈറ്റ് – ഗ്രീന്‍ ‘കാമോ’ നിറശൈലി ബൈക്കിന്റെ മാറ്റു കൂട്ടും.

Top