ടിവിഎസിന്റെ ബിഎസ്-6 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ടിവിഎസിന്റെ കമ്മ്യൂട്ടര്‍ ബൈക്ക് മോഡലായ സ്‌പോട്ടിന്റെ ബിഎസ്-6 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് വേരിന്റുകളിലെത്തുന്ന ഈ ബൈക്കുകള്‍ക്ക് 51,750 രൂപയും 58,925 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയതിനൊപ്പം സ്‌പോര്‍ട്ട് കൂടുതല്‍ കരുത്തനായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 99.7 സിസി എന്‍ജിന് പകരം 109.7 സിസി എന്‍ജിനാണ് പുതിയ സ്‌പോര്‍ട്ടിലുള്ളത്. സ്‌പോര്‍ട്ടില്‍ നല്കിയിട്ടുള്ള ഇക്കോ ത്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയിലൂടെ 15 ശതമാനം അധിക ഇന്ധനക്ഷമതയും കമ്പനി ഉറപ്പുനല്‍കുന്നു.

ഗ്രാഫിക് ഡിസൈന്‍, എല്‍ഇഡി റണ്ണിങ്ങ് ലൈറ്റ്, അലോയി വീല്‍,ബ്ലാക്ക് ഔട്ട് എന്‍ജിന്‍, സിംഗിള്‍ പീസ് സീറ്റ് എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

ടെലിസ്‌കോപിക് അപ്പ്ഫ്രണ്ട്, അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയാണ് ഈ വാഹനത്തില്‍ സുഖയാത്ര ഒരുക്കുന്നത്. 1950 എംഎം നീളവും 705 എംഎം വീതിയും 1080 എംഎം ഉയരവുമുള്ള ഈ ബൈക്കിന്റെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

വൈറ്റ്-പര്‍പ്പിള്‍,ബ്ലാക്ക് റെഡ്, വൈറ്റ്-റെഡ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും മെര്‍ക്കുറി, ഗ്രേ എന്നീ നിറങ്ങളിലും ടിവിഎസ് സ്‌പോര്‍ട്ട് എത്തും.

Top