പുതിയ മാറ്റ് പര്‍പിള്‍ നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഇന്ത്യന്‍ വിപണിയില്‍

zest-110

പുതിയ മാറ്റ് പര്‍പിള്‍ നിറത്തിലുള്ള ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ഇന്ത്യയില്‍ അവതരിപ്പിച്ചു. 49,211 രൂപയാണ് പുതിയ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ എക്‌സ്‌ഷോറൂം വില. പര്‍പ്പിള്‍ നിറത്തിന് പുറമെ റെഡ്, യെല്ലോ, ബ്ലാക്, ബ്ലൂ എന്നീ മാറ്റ് നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്.

109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ ഒരുക്കം. 7.8 bhp കരുത്തും 8.4 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഡ്രം ബ്രേക്കുകളാണ് സ്‌കൂട്ടി സെസ്റ്റ് 110 ല്‍ കൊടുത്തിരിക്കുന്നത്. 19 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ഒരുങ്ങുന്ന മോഡലില്‍ യുഎസ്ബി ചാര്‍ജ്ജര്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

Top